Posts

Showing posts from April, 2018

പൂനാരങ്ങ (ഓർമ്മപ്പുസ്തകം)- ജോയ് മാത്യു (മാതൃഭൂമി ബുക്ക്സ്)

Image
'പൂനാരങ്ങ'യെക്കുറിച്ചു ആദ്യം കാണുന്നത് സാമൂഹ്യമാധ്യമങ്ങളിലാണ്; കഴിഞ്ഞ വർഷം. ജോയ് മാത്യുവിന്റെ ഓർമ്മക്കുറിപ്പുകൾ ആണെന്ന് അറിഞ്ഞതോടെ വായിക്കണം എന്ന തോന്നലുണ്ടായി. തോന്നലുണ്ടാകാൻ കാരണം ജോയ് മാത്യു എന്ന വ്യക്തിയെക്കുറിച്ചു മനസ്സിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങൾ തന്നെ. ഒന്നാമത്തേത്, ജോൺ അബ്രഹാമിന്റെ ''അമ്മ അറിയാൻ' എന്ന വിഖ്യാത ചലച്ചിത്രത്തിലെ നായകനായിരുന്നു ജോയ് മാത്യു എന്ന അറിവ്. രണ്ടാമത്തേത്,  ഏകദേശം കാൽനൂറ്റാണ്ടുകൾക്കു ശേഷം മുഖ്യധാരാ സിനിമയിലേക്കും സംവിധാനത്തിലേയ്ക്കും തിരികെ വന്ന ജോയ് മാത്യു എന്ന വ്യക്തി എന്നിലുളവാക്കിയ ഒരു തരം 'അവിശ്വസനീയത'. ഇയാൾ അയാളാകാൻ വഴിയില്ല. ഇനി ഇയാൾ അയാൾ തന്നെയാണെങ്കിലോ? ഇത്രയൊക്കെ ആളുകൾ മാറിപ്പോകുമോ? ഇത്തരം ആശയക്കുഴപ്പങ്ങൾ എന്നിൽ കൊണ്ടുവന്നത്, 'അമ്മ അറിയാനിൽ' ജോയ് മാത്യു അവതരിപ്പിച്ച പുരുഷൻ എന്ന കഥാപാത്രം തന്നെയാണ്. അയാളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദത. അയാളുടെ സാമൂഹികമായ പൊരുത്തപ്പെടായ്മ. ചുള്ളിക്കാട് പാടിയപോലെ, 'എന്നാകിലും പോകാതെ വയ്യ, നഗരകാന്താര സീമകളിൽ വാഴാതെയും വയ്യ...' എന്ന് ആ കഥാപാത്രം എന്നിലും തോന്നിപ്പിച്ചിരുന

വീടില്ലാത്ത കവിത

എന്റെ കവിത ഭാഷയില്ലാത്ത ഒരു വീടാണ് പലേടത്തും അത് ഹോട്ടൽ മുറികളായും ലോഡ്‌ജുകളായും അഭയങ്ങളായും മൊഴിമാറ്റം ചെയ്യപ്പെടുന്നു ചില ഭാഷകൾക്ക് അത് വഴങ്ങുകയേയില്ല എത്ര തന്നെ പ്രണയം ഭാവിച്ചാലും; ആരെങ്കിലും കാണും എന്ന് ഭയന്ന് മടിച്ചു മടിച്ചാണ് ചില ഭാഷകൾക്ക് അത് വഴങ്ങിക്കൊടുക്കുന്നത് ഇരുളിന്റെ മറവിൽ മൂത്രം മണക്കുന്ന ഇടങ്ങളിൽ അത് ചിലപ്പോൾ അർഥം പൊക്കി വാക്കുകൾ അകറ്റിക്കൊടുക്കാറുണ്ട് പക്ഷെ പണം വാങ്ങാറില്ല രണ്ടു രാജ്യങ്ങൾക്കിടയിൽ ഒരു രാജാവിനും വേണ്ടിയല്ലാതെ കവിത കുതിരകളെ മേയ്ക്കാറുണ്ട് അപ്പോഴാകും ദേവാലയങ്ങളിൽ മയക്കപ്പെട്ട് വിവർത്തകരാൽ പലവട്ടം ധർഷണം ചെയ്യപ്പെട്ട് ഒരു ഭാഷയിലും ഇടമില്ലാതെ അത് കുറ്റിക്കാടുകളിൽ രക്തം വാർന്നു മരിച്ചു കിടക്കുന്നത് മോർച്ചറികളിലും ശ്മാശാനങ്ങളിലും സെമിത്തേരികളിലും അടയാളങ്ങളില്ലാതെ ചിലപ്പോൾ അത് അടക്കം ചെയ്യപ്പെടാറുണ്ട് തനിയ്ക്ക് നീതി തേടി ഒറ്റയ്ക്കൊരു മെഴുതിരി കൊളുത്തി തന്നിലേക്ക് തന്നെ നടക്കാറുണ്ട് എന്റെ കവിത. - ജോണി എം എൽ

ബഷീർ - എം ഗോവിന്ദന്റെ കഥ, റാഫിയുടെ സ്മരണ, അഴിക്കോടിന്റെ പഠനങ്ങൾ- (സമാഹാരം). എഡിറ്റർ: ഡോ.പോൾ മണലിൽ (സാഹിത്യപ്രവർത്തക സഹകരണ സംഘം)

Image
ബഷീർ - എം ഗോവിന്ദന്റെ കഥ, റാഫിയുടെ സ്മരണ, അഴിക്കോടിന്റെ പഠനങ്ങൾ- (സമാഹാരം). എഡിറ്റർ: ഡോ.പോൾ മണലിൽ (സാഹിത്യപ്രവർത്തക സഹകരണ സംഘം) വൈക്കം മുഹമ്മദ് ബഷീർ ഒരു പുഞ്ചിരിയാണ്. സംശയമേതും വേണ്ടാത്തൊരു പുഞ്ചിരി. മാർക്കേസിന്റെ കുറിച്ചോർക്കുമ്പോൾ കൊളംബിയക്കാർക്കോ നെരൂദ എന്ന് കേൾക്കുമ്പോൾ ചിലിക്കാർക്കോ ഒക്കെ തോന്നുന്ന ഒരു അഭിമാനബോധം മലയാളികൾക്ക് ഏതെങ്കിലും ഒരു എഴുത്തുകാരൻ പകർന്നു കൊടുത്തിട്ടുണ്ടെങ്കിൽ അത് ബഷീർ തന്നെയാണ്.സാഹിത്യത്തിന്റെ സാഹചര്യത്തിലാണ് 'ബഷീർ' എന്ന നാമധേയം ഉച്ചരിക്കപ്പെടുന്നതെങ്കിൽ രണ്ടാമതൊരു ചോദ്യമില്ല, അത് ബേപ്പൂരിലെ, സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ 'വയലും ആലും ഇല്ലാത്ത വൈലാലിൽ' വീട്ടിലെ മാങ്കോസ്റ്റീൻ മാവിന്റെ ചുവട്ടിൽ ഇരിക്കുന്ന ആ സൂഫിവര്യന്റെ മുഖം തന്നെയാകും നമ്മുടെ മനോമുകുരത്തിൽ തെളിയുക. പോരെങ്കിൽ ജീവിച്ചിരിക്കെ തന്നെ ഒരു ലെജൻഡ് ആയി മാറിയിട്ടുള്ള എഴുത്തുകാർ കുറയും. എം ടിയുടെ  പേരൊക്കെ പറയുമെങ്കിലും, ബഷീറിന്റെ ഹൃദയാവർജ്ജകത്വം ഒരു വ്യക്തി എന്ന നിലയിൽ എം ടിയ്ക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിപ്രായങ്ങളിലും പുഞ്ചിരിയിലും പിശുക്കനായ എം ടി പോലും ബഷീറിന

ദക്ഷിണം (യാത്രാവിവരണം)- സച്ചിദാനന്ദൻ - ഒലിവ്

Image
സച്ചിദാനന്ദൻ മാഷിന്റെ കവിതകളെ യാത്രാവിവരണങ്ങളായും യാത്രാവിവരണങ്ങളെ കവിതകളായും വായിച്ചെടുക്കാം. അത് കേവലം വരിമുറിക്കൽ കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥാവിശേഷമല്ല. മലയാള ആധുനിക കവിതയ്ക്കു പുതിയൊരു ദിശാബോധം നൽകിയ കവികളിൽ പ്രധാനിയെന്ന നിലയിൽ സച്ചിദാനന്ദൻ ഇപ്പോഴും എഴുതുന്നത് ദേശങ്ങളെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും 'സ്ഥലത്തെയും കാലത്തെയും' ഒക്കെ ആയിരുന്നു. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ ആധുനിക പ്രസ്ഥാനോൽഘാടനപരമായ കവിതകൾ എഴുതിയ കവികൾക്കെല്ലാം തന്നെ 'തനത്' ഭാഷയും തനത് ചരിത്രവും തനത് ശൈലിയും കണ്ടെത്തേണ്ടി വന്നൊരു ചരിത്ര ബാധ്യത ഉണ്ടായിരുന്നു. വൈദേശികാഭിമുഖ്യങ്ങളും സ്വാധീനങ്ങളും ആ കവിതകളിൽ പ്രചോദനത്തിന്റെ പശ്ചാത്തലങ്ങളായും ഘടനയുടെ അനുകരണീയ മാതൃകകളായും നിലനിന്നിരുന്നു. സച്ചിദാനന്ദനിലേയ്ക്ക് വരുമ്പോൾ കവിതകൾ തനത് എന്ന വാശി ഉപേക്ഷിച്ചു ആഗോളസ്വഭാവം കൈവരിക്കുകയാണ്. ഒരു പക്ഷെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഗോളവൽക്കരിക്കുന്നതിനു മുൻപ് എത്രയോ മുൻപ് തന്നെ കവിത സച്ചിദാനന്ദനിലൂടെ ആഗോളവത്കരിക്കപ്പെട്ടിരുന്നു. പക്ഷെ ഈ ആഗോളീയതയുടെ സ്വഭാവം ഇന്നത്തെ കമ്പോളം നയിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. കമ്പ

വരച്ച വരയിൽ ഒരു രാജ്യം

Image
വരച്ചു പഠിച്ച വരയിലെ രാജ്യം ഇപ്പോഴില്ല എങ്കിലും ജനങ്ങൾ, വരച്ച വരയിൽ  നിൽക്കണമെന്ന് ആരോ ശഠിക്കുന്നു അതിന്റെ നിറങ്ങൾ മാറിപ്പോയിരിക്കുന്നു പച്ചയിരുന്നേടത്ത് ഇപ്പോൾ മഞ്ഞ വിളഞ്ഞ ഗോതമ്പ് പാടങ്ങൾക്കു മുകളിൽ കാക്കക്കറുപ്പ് തെരുവുകളുടെ നിറം ഇരുണ്ട ചോരചോപ്പ് ആകാശത്തിന് നിലവിളിയുടെ ഓറഞ്ച് ശിലായുഗവും ലേസർ യുഗവും അർദ്ധചാപാകൃതിയുള്ള യാത്രാപഥങ്ങളിൽ കണ്ടു മുട്ടുന്നു അവയിൽ നിന്ന് കണ്ണുകൾ പെയ്യുന്നു കാലുകൾക്കിടയിൽ നാപാം ബോംബുമായി നടക്കുകയാണ് കുതിരക്കുട്ടികളെ സ്നേഹിച്ച കിം ഫുക്കിനെ തേടി ഇരുകാലി ദൈവങ്ങൾ വരകൾ മാറ്റി വരച്ച് വരച്ച വരയിൽത്തന്നെ കാലുവെച്ചിട്ടുണ്ടെന്ന് എത്രനാൾ ഞാൻ അവരെ വിശ്വസിപ്പിക്കും ഒരു ദിനം പിടിക്കപ്പെടുമ്പോഴേയ്ക്കും എന്റെ രാജ്യത്തിന്റെ ഭൂപടം എത്ര മേൽ മാറിമറിഞ്ഞിരിക്കും- ചോര വീണിടങ്ങളിലേയ്ക്ക് ഉറുമ്പുകൾ വരയ്ക്കുന്ന വരയിലുണ്ടെന്റെ രാജ്യം. -- ജോണി എം എൽ

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

Image
എടം എന്നായിരുന്നു തുടക്കം. അപ്പോൾ അപ്പേരിൽ ഒരു പുസ്തകമുണ്ടെന്നു വന്നു. ജാഗ എന്ന പേര് അങ്ങിനെ പകരം വന്നതാണ്. വാക്കിനർത്ഥം സ്ഥലം, താത്കാലിക ഇടം എന്നൊക്കെ തന്നെ. പക്ഷെ ഹിന്ദിയിൽ ജാഗ് എന്നതിനർത്ഥം ഉണർന്നിരിക്കുക എന്നാണ്. ജഗഹ് എന്നാൽ ഇടം എന്ന് തന്നെ അർഥം. അപ്പോൾ ജാഗ എന്നാൽ ഉണർന്നിരിക്കുന്ന ഇടം എന്ന് കൂടി വ്യംഗ്യം വരുന്നു. ജാഗ രാഷ്ട്രീയ ബോധത്തിലേക്ക് ഉണരുന്ന ഒരു കൂട്ടം ദളിത് ചെറുപ്പക്കാരുടെ കഥയാണ്. ഔദാര്യപൂർവം തോലിൽ സുരേഷ് എന്ന ചിത ്രകാരനായ പ്രസാധകൻ പുസ്തകം അയച്ചു തന്നു. പാതി വീട്ടിലും പാതി ബസിലുമായി വായിച്ചു തീർത്തു. ഇപ്പോൾ ഇത് ബസ്സിൽ ഇരുന്നെഴുതുന്നു. വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതൊരു കമിങ് ഓഫ് ഏജ് നോവൽ ആണെന്ന് മനസ്സിലായി. ആത്മകഥാപാത്രം എന്ന് പറയാവുന്ന വിനയദാസ് എറണാകുളം മഹാരാജാസിൽ ബിരുദാന്തര ബിരുദ പഠനത്തിന് വരികയാണ്. അവൻ ദളിതനാണ്; വിനയനും ദാസനുമാണ്. പക്ഷെ അനുവദിച്ചു കിട്ടിയ ഹോസ്റ്റൽ മുറി അവന്റെ രാഷ്ട്രീയ പഠന മുറിയാകുന്നു. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ദളിത് വിദ്യാർത്ഥികൾ മുഖ്യ ഹോസ്റ്റലിലെ ദളിത് വിദ്യാർത്ഥികൾക്ക് പിന്ബലമാകുന്നു. പ്രബലരുടെ സംഘമുണ്ട് അവിടെ. ദളിതരെ ഉപകാരണ

അന്വേഷിപ്പിൻ കണ്ടെത്തും (നോവൽ) - അമൽ പിരപ്പൻകോട്- ഒരു വായന

Image
പത്ത്‌ പുസ്തകങ്ങൾ. സമൂഹ മാധ്യമങ്ങളിൽ ഒരു പിടി പ്രചരണ തന്ത്രങ്ങൾ. മാജിക്ക്. ഇൻസൈറ്റ് പബ്ലിക്ക എന്ന പ്രസാധക സംഘത്തിന്റെ പരീക്ഷണ പ്രസിദ്ധീകരണ ശ്രമങ്ങൾ. പിന്നെ തിരുവനന്തപുരത്തു ബുക്ക് ബസാർ എന്ന പേരിൽ പുതിയ പുസ്തകക്കടയുടെ ഉത്‌ഘാടനം അമൽ പിരപ്പൻകോടിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന നോവൽ പ്രകാശിപ്പിച്ചു കൊണ്ട് കാനായി നിർവഹിക്കുന്നു. ഇതൊക്കെക്കൊണ്ടാണ് വെയിൽ സഹിച്ചും കട തപ്പിയിറങ്ങിയത്. അമലിന്റെ പുസ്തകം കിട്ടി. ബസിലിരുന്ന്   തന്നെ വായിച്ചു തീർത്തു. 'താൾ മറിക്കൽ പ്രേരകമാണ്' പുസ്തകം. റോഡ് നോവൽ എന്ന് വേണമെങ്കിൽ പറയാം. ഫോറൻസിക് നോവൽ എന്നും പറയാം. കുറ്റാന്വേഷണാകൃതി എന്നാണ് പരസ്യം. രണ്ടു ഫോറൻസിക് വിദഗ്ദർ ഒരു മുതിർന്ന സഹപ്രവർത്തകന്റെ ശവശസ്ത്രക്രിയയിൽ ഏർപ്പെടുന്നതോടെ തുടങ്ങുന്ന അന്വേഷണം മൂന്നു കൊലപാതകങ്ങളുടെ കണ്ടെത്തലുകൾ ആകുന്നതും അപ്രതീക്ഷിതമായൊരു കുറ്റവാളി കുടുങ്ങുന്നതുമാണ് കഥ. ഒരു പോസ്റ്റ് ട്രൂത്ത് നോവൽ എന്ന് വേണമെങ്കിൽ പറയാം. കാരണം സത്യം എന്നത് സത്യം എന്നതായി വിശ്വസിക്കുന്നവ തമ്മിൽ സൃഷ്ടിക്കുന്ന ബന്ധ പരമ്പരകൾ മാത്രമാണ്. സത്യത്തിന്റെ ആത്യന്തികത്വം ചോദ്യം ചെയ്യപ്

പാപി ചെല്ലുന്നിടം (നാനോ കഥകൾ)- വി ജയദേവ് - പെൻഡുലം ബുക്ക്സ്

Image
അമലിന്റെ നോവലിനെക്കുറിച്ചു ഒരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ അതിഭീകരമായ ഒരു കുറ്റബോധം എന്നെ പിടികൂടി. അത് വി.ജയദേവിന്റെ 'പാപി ചെല്ലുന്നിടം' എന്ന നാനോ കഥകളുടെ സമാഹാരത്തെ കുറിച്ച് എങ്ങും സൂചിപ്പിച്ചില്ലല്ലോ എന്നോർത്തായിരുന്നു. പുസ്തകമിറങ്ങുന്നു എന്ന അറിയിപ്പ് വന്നയുടൻ പ്രസാധകരെ ബന്ധപ്പെട്ട് വി പി പി ആയി വരുത്തി ഒരു വീർപ്പിനു വായിച്ചു തീർക്കുകയായിരുന്നു. സംഭവം നടന്നിട്ട് ഒരു മാസത്തോളമായി. ഈ പുസ്തകത്തെയും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവിയായ വിജയരാജ മല്ലികയുടെ 'ദൈവത്തിന്റെ മകൾ' എന്ന ചെറിയകവിതാ സമാഹാരത്തെയും ഒരേ സമയമാണ് വായിച്ചത്. രണ്ടിലും എന്നെ ആകർഷിച്ചത് എഴുത്തുകാർ ഭാഷയുമായി നടത്തുന്ന ഒത്തുതീർപ്പുകളും ഒത്തുതീർപ്പിനു വഴങ്ങാത്ത സമരങ്ങളും ആയിരുന്നു. വിജയരാജ മല്ലികയെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയുടെ അംഗീകൃത സാഹിത്യ പ്രയോഗങ്ങളെയെല്ലാം മാറ്റിയെഴുതേണ്ട ഒരു അവസ്ഥ നേരിടുന്നതായി കാണാം. ഭാഷയ്ക്കു ലിംഗമുണ്ടെന്ന് അവരുടെ കവിത വായിക്കുമ്പോൾ തിരിച്ചറിയാം. എന്നെപ്പോലെ ചില കടുംപിടുത്തങ്ങളൊക്കെയുള്ള ഒരു വായനക്കാരന് ആദ്യം ആ കവിതകളെ വലിച്ചൊരു ഏറു കൊടുക്കാനാണ് തോ