Posts

Showing posts from September, 2020

പുതിയ ജീവിതത്തിലേയ്ക്ക് സ്വാഗതം: ജി ആർ സന്തോഷ് കുമാർ വരച്ച കാർട്ടൂണിന്റെ ആന്തര തലങ്ങളിലേക്ക് ഒരു നോട്ടം

Image
കാർട്ടൂണുകൾ കണ്ണിൽ കാണുന്നതിനുമപ്പുറം ഉള്ള ഒരു സത്യം വിളിച്ചു പറയുന്നുണ്ട്. പക്ഷെ അത് എഡ്‌വേഡ്‌ മൂങ്കിന്റെ 'നിലവിളി'  (സ്ക്രീം) പോലെ ആർത്തനാദത്തിന്റെ അലകൾ മാത്രം അന്തരീക്ഷത്തിൽ പ്രക്ഷേപിക്കാൻ പോന്നവയാണ്. ആ അലകളെ തിരിച്ചറിയണമെങ്കിൽ  ചരിത്രാവൃത്തികളെ പിടിച്ചെടുക്കാൻ കഴിയും വിധത്തിലുള്ള മൃഗകർണ്ണങ്ങൾ നമുക്ക് വേണ്ടി വരും. ജി  ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂൺ ആ വിധത്തിൽ നമ്മുടെ മൃഗകർണ്ണങ്ങൾ ആവശ്യപ്പെടുന്നു.  പാർലമെന്റ് ദുർവാശിയോടെ പാസാക്കിയ കാർഷികബിൽ ആണ് കാർട്ടൂണിന്റെ പശ്ചാത്തലം. ഇന്ത്യയിൽ കാർഷിക കലാപങ്ങളും പ്രതിഷേധ യാത്രകളുമെല്ലാം നടക്കുന്നുണ്ടെങ്കിലും അവയൊന്നും മുഖ്യധാരാ ചർച്ചകളിൽ വരാറില്ല. കാരണം ആ മാധ്യമങ്ങളെല്ലാം സർക്കാർ ഭാഷ്യം മാത്രം ഉരുവിടുന്ന തത്തകൾ ആയിപ്പോയി എന്നതാണ്; ഭയം കൊണ്ടാകാം, അതിജീവനബുദ്ധി കൊണ്ടാകാം, പ്രത്യയശാസ്ത്രപരമായ യോജിപ്പുകൊണ്ടുമാകാം. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന് അറിയാവുന്ന സമാന്തരമാധ്യമങ്ങൾ പോലും ചിലപ്പോൾ സർക്കാരിന്റെ ഭാഷ്യം പാടുന്നതിനാൽ, ഫേസ്ബുക്കിലെ പാണന്മാരുടെ വൃഥാഗീതകൾ ആകുന്നു ഇന്ത്യയിലെ കാർഷികസമര വാർത്തകൾ.  ആ വാർത്തകളുടെ അതിവൈകാരികതയ്ക്ക് കഴിയാത്തത് ഒരു

ജി ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂണും അല്പം ചരിത്രവും

Image
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടു കേൾക്കുന്ന ഒരു കഥയുണ്ട്. പഞ്ചസാര കട്ട് തിന്നുന്ന ഒരു കുട്ടിയേയും കൊണ്ട് ഒരു 'അമ്മ ഗുരുസവിധത്തിലെത്തി. ദുശ്ശീലം മാറ്റാൻ ഗുരു ഒന്നുപദേശിക്കണം എന്നായിരുന്നു അമ്മയുടെ അഭ്യർത്ഥന. ഒരാഴ്ച കഴിഞ്ഞു വരാനായി ഗുരു പറഞ്ഞു. ഗുരു പറഞ്ഞത് 'അമ്മ അതേപടി അനുസരിച്ചു. അടുത്ത ആഴ്ച വന്നപ്പോൾ ഗുരു കുട്ടിയെ ഉപദേശിച്ചു. ഇനി കട്ട് തിന്നില്ലെന്ന് കുട്ടി പ്രതിജ്ഞ ചെയ്തു. പോകും മുൻപ് 'അമ്മ ചോദിച്ചു എന്തുകൊണ്ടാണ് ഗുരു കഴിഞ്ഞ ആഴ്ച ഈ ഉപദേശം നല്കാതിരുന്നതെന്ന്. ഗുരു പറഞ്ഞു, അദ്ദേഹത്തിനും ആ സ്വഭാവം ഉണ്ടായിരുന്നു. കുട്ടിയെ ഉപദേശിക്കണമെങ്കിൽ താനത് ചെയ്യരുത്. ആ ഒരാഴ്ച പഞ്ചസാര തിന്നുന്നതിൽ നിന്ന് സ്വയം ഒഴിയാൻ ഗുരു ശ്രമിച്ചു വിജയിക്കുകയായിരുന്നു.  ജി ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂൺ കണ്ടപ്പോൾ എനിയ്ക്ക് ഓർമ്മ വന്നത് ഈ കഥയാണ്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണ് ബുദ്ധരൂപത്തിൽ ഇരിക്കുന്നത്. വലംകൈയിൽ അഭയ മുദ്രയാണ്. ഇടം കണ്ണ് തുറന്ന് ഒരു 'കള്ളനോട്ടം' ചുറ്റും നോക്കുന്നുമുണ്ട്. മതസ്പർദ്ധ ഉണ്ടാക്കരുതെന്നും വ്യാജപ്രചരണം നടത്തി വർഗ്ഗീയത വളർത്തരുതെന്നും ആണ് സുരേന്ദ്ര