Posts

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

Image
(Cartoonist E Suresh) മിതത്വമാണ് കലയുടെ കാമ്പ്. അമിതത്വം (excess) കലയിൽ വരുമ്പോൾ അത് കാലത്തിന്റെ സവിശേഷത കൂടിയാണെന്ന് കാണണം. രാഷ്ട്രീയം മിതത്വത്തിന്റെ കളിയല്ല. അവിടെ അമിതങ്ങൾ ദമിതമാകാതെ നിൽക്കുന്നു. കാലം ഒരു ബാലൻസിങ് ആക്റ്റ് കലയിലൂടെ അപ്പോൾ നടത്തും. രാഷ്ട്രീയത്തിന്റെ അമിതത്വത്തെ സന്തുലനം ചെയ്യാൻ കാലമുണ്ടാക്കിയ കലയാകണം കാർട്ടൂൺ. അങ്ങനെയെങ്കിൽ ഇ സുരേഷ് എന്ന കാർട്ടൂണിസ്റ്റ് ആ കലയിലെ മിതവാദി തന്നെയാകണം. കാർട്ടൂൺ കലയിൽ പ്രത്യക്ഷവും പരോക്ഷവുമായ ഉപാലംഭങ്ങളും വിമർശനങ്ങളും അടങ്ങിയിരിക്കുന്നു. എല്ലാ കലയെയെയും പോലെ കാർട്ടൂണുകളും കാലികവും ക്ഷണഭംഗുരങ്ങളും ആകുന്നത് അവയിൽ ചരിത്രം തിരനോട്ടം നടത്താതാകുമ്പോൾ ആണ്. ചരിത്രബോധ്യമാണ് രാഷ്ട്രീയകാർട്ടൂണുകൾക്ക് അച്ചടിയുടെ ദ്വിമാനതയിലുപരിയായ ആഴം നൽകുന്നത്. ചില കാർട്ടൂണുകൾ ദുരന്തബോധങ്ങളുടെ ആഴം കൊണ്ട് നാടകത്തോളവും അവിടെ നിന്ന് കാവ്യത്തോളവും ഉയരുന്നു. ചരിത്രത്തിൽ ദർശിനികമാനം കടന്നു വരുമ്പോൾ കാർട്ടൂൺ കാലത്തിന്റെ അതിരുകൾ കടന്ന് കാലാതിവർത്തിയാകുന്നു. അബുവിന്റെയും വിജയന്റെയും കാർട്ടൂണുകൾ അങ്ങനെ കാലാതിവർത്തിയായി നിൽക്കുന്നു.  (Cartoons by E Suresh) ഇ സുരേഷ് എന്ന കോഴിക്ക

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

Image
(Baiju S R the clayman) കളിമണ്ണിനെ കവിതയാക്കുന്ന ഒരു ശില്പിയുണ്ട് തിരുവനന്തപുരത്ത്. അങ്ങനെയുണ്ടാക്കുന്ന കവിതയ്ക്ക് സെറാമിക് ആർട്ട് എന്ന് പേര്. ആളും ആരവവും ചുറ്റിലില്ലാതെ, താൻ കലാകാരനായി ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജിൽ ഒരു ഡ്രോയിങ് പോലും വരച്ചു പ്രദർശിപ്പിക്കാതെ ആ ശില്പി മൂന്ന് വർഷങ്ങൾക്ക് മുൻപ് അവിടെ നിന്ന് വിരമിച്ചു. ആ കാൽനൂറ്റാണ്ട് കാലം ഈ ശില്പിയെ തിരുവനന്തപുരത്തുള്ളവർ അറിഞ്ഞില്ല; പക്ഷെ ദേശീയ സെറാമിക് രംഗത്ത് ഈ ശില്പി ശ്രദ്ധേയനായി. പേര് ബൈജു എസ് ആർ.  (Baiju in studio with JohnyML) എന്തുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊണ്ട് പ്രവർത്തിക്കുമ്പോഴും സെറാമിക് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ നിലപാടുറപ്പിക്കാൻ ശ്രമിച്ചില്ല എന്ന് ചോദിച്ചാൽ ചെറിയൊരു പുഞ്ചിരിയാകും ബൈജു നൽകുക. സമരകലുഷിതമായ എഴുപതുകളുടെ ഒടുവിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പകലയിൽ ബിരുദം നേടിയിറങ്ങുമ്പോഴേയ്ക്കും ബൈജു തന്റെ ഭാവി സെറാമിക് ആർട്ടിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരം കോളേജ് അദ്ദേഹത്തിന് നൽകിയത് ഏതാനും ദിവസത്തെ ജയിൽ വാസവും ഡ്രോയിങ്ങിലും ശില്പകലയിലും ഉറച്ച അടിത്തറയും റാഡിക്കലുകൾ ഉൾപ്പെടെയുള്ള എണ

ലോകമേ തറവാട്ടിലെ 'അക്ഷര ചിത്രങ്ങൾ': ഉണ്ണികൃഷ്ണൻ ദാമോദരമേനോൻ, നാരായണ ഭട്ടതിരി, ലതീഷ് ലക്ഷ്മണൻ

Image
  (Artist Unnikrishnan Damodara Menon)   അക്ഷരങ്ങൾ ചിത്രങ്ങളാണ് . ഒരു കാലത്ത് ചിത്രങ്ങളായിരുന്നു അക്ഷരങ്ങൾ . അവയ്ക്ക് അനുഷ്ഠാനപരമായ ചില പങ്കുകൾ സമൂഹ ജീവിതത്തിൽ വഹിക്കാനുണ്ടായിരുന്നു . മനുഷ്യന്റെ സാമൂഹിക - സാംസ് ‌ കാരിക പരിണാമ വഴികളിൽ ചിത്രങ്ങളിൽ നിന്ന് അക്ഷരങ്ങൾ പ്രതീകാത്മകത സ്വീകരിച്ചു സ്വാതന്ത്ര്യം നേടി . അനുഭവങ്ങളുടെ ആവിഷ്കാരത്തിനുള്ള പൊതു ഉപകരണങ്ങൾ എന്ന നിലയിൽ ഭാഷയും തുടർന്ന് അക്ഷരങ്ങളും ഖ്യാതി നേടി . അക്ഷരങ്ങൾ പഠിക്കുക എന്നതിനർത്ഥം വിപുലമായ ആശയ - അനുഭവമണ്ഡലത്തിലേയ്ക്ക് പ്രവേശിക്കുക എന്നാണ് . അക്ഷരങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സമൂഹത്തെ നിയന്ത്രിക്കാം എന്നും നമ്മുടെ പ്രപിതാമഹന്മാർ കണ്ടെത്തി . (Narayana Bhattathiri)   മതങ്ങൾ ചിത്രങ്ങളെ നിയന്ത്രിച്ചിരുന്നിടത്തോളം കാലം ചിത്രങ്ങളുടെ പരിധികളിലായിരുന്നു അക്ഷരങ്ങൾക്ക് സ്ഥാനം . എഴുത്ത് എന്ന സാങ്കേതിക വിദ്യ കണ്ടു പിടിച്ചതോടെ അക്ഷരങ്ങളുടെ അതിരുകളിലേയ്ക്ക് ചിത്രങ്ങൾ മാറി . വീണ്ടും അക്ഷരങ്ങളെ പുറത്തേയ്ക്ക് തള്ളിക്കൊണ്ട് ചിത്രങ്ങൾ കേന്ദ്രപ്രമേയമായി . ലോകത്തെമ്പാടും ഉണ്ടായ മിന