Posts

Showing posts from May, 2020

ഗൃഹാതുരർ

Image
ഗൃഹാതുരർ വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടുമെന്ന് ഇരുവർക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല . എങ്കിലും , മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് അവർ പിരിയുന്ന ദിവസം വെറുതെയെങ്കിലും ആ അരയാലിന്റെ ചുവട്ടിൽ നിന്ന് അവൻ അവളോട് പറഞ്ഞു , " സാധാരണ വയസ്സാവുന്നവർ കണ്ടുമുട്ടുന്നത് ബനാറസിൽ ഗംഗയുടെ കരയിൽ വെച്ച് തികച്ചും യാദൃശ്ചികമായിട്ടായിരിക്കും .." അവൾ അവന്റെ കണ്ണുകളിൽ കുസൃതിയോടെ നോക്കി . പാവം , അവൾ ചിന്തിച്ചു . സയൻസ് പഠിക്കാൻ വന്നവൻ നോവൽ വായിച്ചു വട്ടാകുന്നത് അവൾ കണ്ടതാണ് . " എം ടി യെയൊക്കെ വായിക്കുന്നത് കുറയ്ക്കണം ," അവൾ ചിരിച്ചു . " ഞാൻ പറഞ്ഞു തീർന്നില്ല . ബനാറസിൽ കാണാം എന്നല്ല പറഞ്ഞു വരുന്നത് . അഥവാ കണ്ടാൽ അത് ഏതെങ്കിലും ഒരു ബസ് സ്റ്റോപ്പിലോ തീവണ്ടിയാപ്പീസിലോ ഒക്കെ ആയിരിക്കും . അപ്പോൾ നമുക്ക് വേറെ അമിതഭാരങ്ങളൊന്നും ജീവിതത്തിൽ ഇല്ലെങ്കിൽ ദാ ആ കാണുന്ന മലമുകൾ വരെ ഒന്ന് നടക്കണം ... നമ്മൾ എന്നും നടന്ന വഴിയേ .." അവൻ വയൽക്കരയിലൂടെ നീണ്ടു പോകുന്ന വഴി നോക്കി പറഞ്ഞു . അവ

ഒരു ഗ്രാമത്തിന്റെ കഥ 25: ഈ കഥയിലെ ഞാനും നമ്മളും നിങ്ങളും

Image
(ചിത്രകാരനായ രാജൻ ബാബുവിനൊത്ത് ജോണി എം എൽ) ' ഒരു ഗ്രാമത്തിന്റെ കഥ ' എഴുതിത്തുടങ്ങിയപ്പോൾ അത് ചെറിയ ചെറിയ സംഭവങ്ങളിലൂടെ മുന്നേറുന്ന ഗ്രാമചിത്രങ്ങളുടെ ഒരു കൊളാഷ് ആയിരിക്കണം എന്നാണ് കരുതിയത് . സാമൂഹ്യമാധ്യമങ്ങളിൽ എഴുതുമ്പോൾ പലപ്പോഴും വായനക്കാർ ആവശ്യപ്പെടുന്നത് ഹ്രസ്വമായും ഒരൊറ്റ സ്ക്രോളിനു വായിച്ചു തീരാൻ പറ്റുന്നതുമായ കാര്യങ്ങൾ എഴുതണം എന്നാണ് . ഒരിക്കൽ ഒരു ചിത്രകാരൻ എന്നോട് ഇതേക്കുറിച്ചു സൂചിപ്പിച്ചു . ഞാൻ അദ്ദേഹത്തോട് തിരികെ ചോദിച്ചത് , ' ഒരു ചിത്രകാരനോട് , കാഴ്ചയുടെ വേഗതയ്ക്കായി ഒരു പെയിന്റിങ്ങിന്റെ ഡീറ്റൈൽ മാത്രം വരച്ചാൽ മതിയെന്ന് പറയാനാകുമോ ,' എന്നായിരുന്നു . അപ്പോൾ അദ്ദേഹം പറഞ്ഞു , ' അതെങ്ങനെ സാധ്യമാകും ? രണ്ടും രണ്ടല്ലേ ?' തീർച്ചയായും മാധ്യമങ്ങൾ രണ്ടു തന്നെയാണ് ; അവയുടെ സ്വഭാവവും ആസ്വാദനപരിസരവും രണ്ടാണ് . എന്നാൽ അവയെ പടയ്ക്കുന്ന പടച്ചോൻമാർക്ക് അത് രണ്ടായി തോന്നുമോ ? അതായത് , ചിത്രകാരന്മാരുടെ പണി എന്നത് സമ്പൂർണ്ണവും എഴുത്തുകാരന്റെ പണി എന്നത് വായനക്കാർക്ക് ആവശ്യമുള്ളത് മാത്രം കൊടുക്