Posts

Showing posts from April, 2020

പൂയില്യന്മാരുടെ വിളയാട്ടം: ജി ആർ ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ' എന്ന പുസ്തകം വായിക്കുമ്പോൾ

Image
(ജി ആർ ഇന്ദുഗോപൻ ) ' ചട്ടമ്പിസ്സദ്യ ' എന്ന കഥ വായിച്ചാണ് ജി ആർ ഇന്ദുഗോപന്റെ ' കൊല്ലപ്പാട്ടി ദയ ' എന്ന കഥാസമാഹാരത്തിലേക്ക് കടന്നത് എന്നതിനാൽ , കഥാകൃത്തിനെക്കുറിച്ചു ഒരു സദ്യയുടെ ഉപമ കൊണ്ട് തന്നെ പറഞ്ഞു തുടങ്ങാം . ഇന്ദുഗോപന്റെ എഴുത്ത് ഒരു സദ്യ പോലെയാണ് . ബുഫേ പോലെയല്ല . എല്ലാം തോന്നുന്ന അത്രയും എടുത്തു കഴിക്കാൻ കഴിയില്ല . വിളമ്പുന്നതിനൊരു താളവും ക്രമവും അളവുമുണ്ട് . അവിയൽ കുറച്ചു കൂടിയിട്ടാൽ എന്താ എന്ന് ഗംഗപ്പുറത്ത് നാഗവല്ലി ചോദിക്കും പോലെ ചോദിക്കാം എന്നേയുള്ളൂ ; കിട്ടില്ല . എല്ലാത്തിനും ഒരു രണ്ടാം വരവുണ്ട് . മൂന്നാമത്തെ പായസവും തീർന്നു ബോളിത്തരികളും തൊട്ടു നക്കി , അച്ചാറിരുന്നിടത്ത് ഒന്ന് വിരലോടിച്ച് , ഇലമധ്യത്തിൽ പേരെഴുതി ഒപ്പിട്ടു മടക്കി ഇടതു കൈകൊണ്ടു മുണ്ടുരിയാതെ പിടിച്ച് , സ്ത്രീകളാണെങ്കിൽ കൈലേസും സാരിത്തുമ്പും നാരങ്ങയും ഒപ്പമുള്ള കുട്ടിയേയും ഇടതു കൈയിൽ ഒരു മാജിക്കുകാരിയെപ്പോലെ പിടിച്ച് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു തൃപ്തിയുണ്ടല്ലോ അതാണ് ഇന്ദുഗോപന്റെ കഥാസമാഹാരം വായിച്ചു തീരുമ്പോഴു

മനോഹരം എന്ന വാക്കിന് ഒരു പര്യായപദം : റോസ്മേരിയുടെ ഓർമ്മകളെ വായിക്കുമ്പോൾ

Image
(ചെമ്പകം എന്നൊരു പാപ്പാത്തി) വീട്ടിനുള്ളിൽ അടച്ചിരിക്കുന്നു മനുഷ്യൻ ഒരു പുസ്തകം വായിച്ച ശേഷം 'ഹൃദ്യം' എന്നോ 'മനോഹരം' എന്നോ സ്വയം പറഞ്ഞു കൊണ്ട്, പുസ്തകം മേശമേൽ ഇട്ടു കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ കസേരയിലേക്ക് ചാഞ്ഞ്, നെഞ്ചിൽ വിരലോടിച്ചു അനന്തമായ പ്രപഞ്ചത്തെക്കുറിച്ചും അതിലെ ചെറിയ ജീവിതങ്ങളിലെ സന്തോഷങ്ങളെയും സങ്കടങ്ങളെക്കുറിച്ചും ഒക്കെ ഓർക്കുമെങ്കിൽ ആ പുസ്തകം തന്നെ ഉദാത്തം എന്ന് പറയേണ്ടി വരും. റോസ് മേരി എന്ന കവയത്രിയുടെ 'ചെമ്പകം എന്നൊരു പാപ്പാത്തി' എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചെയ്ത കാര്യമാണ് മുകളിൽ കുറിച്ചത്. അപ്പോൾ ഞാൻ പി കുഞ്ഞിരാമൻ നായരെ ഓർത്തു. അദ്ദേഹം 'കളിയച്ഛൻ' എന്ന കവിതയിൽ 'വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ/മാനത്ത് മോഹപ്പുകക്കോട്ട കെട്ടണം' എന്നൊരിടത്ത് പറയുന്നുണ്ട്. ഞാനത് ചെയ്തു; ബീഡി വലിക്കാതെ തന്നെ. കളിയച്ഛൻ എന്ന് പറഞ്ഞപ്പോൾ ഞാൻ പൊടുന്നനെ 'എണ്ണച്ഛായം' എന്ന് റോസ്മേരി രണ്ടിടത്ത് എഴുതിയത് ഞാനോർത്തു പോയി. എണ്ണച്ചായമാണ്; മേലിൽ ശ്രദ്ധിക്കുമല്ലോ. ഏറെക്കാലത്തിനു ശേഷം അടുത്തിടെയാണ് എനിയ്ക്ക് സൈക്കിൾ കിട്ടിയത്. അതുകൊണ്ട