Posts

Showing posts from October, 2021

കിഴുവലം പഞ്ചായത്ത് നടത്തിയ ഹരിതകർമ്മ സേനാ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഞാൻ നടത്തിയ ഈ പ്രഭാഷണം ചിലർക്കെങ്കിലും കൗതുകം ഉണ്ടാക്കിയേക്കും എന്നുള്ളതിനാൽ ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നു:

 കിഴുവലം പഞ്ചായത്ത് നടത്തിയ ഹരിതകർമ്മ സേനാ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഞാൻ നടത്തിയ ഈ പ്രഭാഷണം ചിലർക്കെങ്കിലും കൗതുകം ഉണ്ടാക്കിയേക്കും എന്നുള്ളതിനാൽ ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നു:  ബഹുമാന്യരേ, കിഴുവലം പഞ്ചായത്ത് നടത്തുന്ന ഹരിതകർമ്മ സേനയുടെ ഈ സവിശേഷ പരിപാടിയിലേയ്ക്ക് എന്നെ ക്ഷണിച്ചതിനു നന്ദി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ചെറിയ പ്രഭാഷണം ആരംഭിക്കാം. മുഖ്യപ്രഭാഷണം ഏറ്റവും ഒടുവിൽ ആവുക എന്ന ഒരു വൈപരീത്യം സംഭവിച്ചതിനാൽ എനിയ്ക്കിപ്പോൾ ഓർമ്മ വരുന്നത് ഉണ്ണായി വാര്യരെയാണ്; അദ്ദേഹം നളചരിതത്തിൽ ഇങ്ങനെ പറയുകയുണ്ടായി, പഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ? അതായത്, വെള്ളമൊക്കെ ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് എന്താണ് കാര്യം എന്ന്. ഉദ്‌ഘാടനവും സമ്മാനദാനവും കഴിഞ്ഞപ്പോൾ ഏകദേശം സദസ്സിന്റെ അമ്പതുശതമാനത്തിലധികം കുറഞ്ഞു പോയ സ്ഥിതിയ്ക്ക് ഒരു ദീർഘമായ മുഖ്യപ്രഭാഷണത്തിന് ഞാൻ മുതിരുന്നില്ല.  കേരളത്തിന് അഭിമാനിയ്ക്കാവുന്ന ഒരു മാതൃകയാണ് കിഴുവലം പഞ്ചായത്ത് കാട്ടിയതെന്ന് ഈ വേദിയിൽ ഇരിക്കാൻ തുടങ്ങിയത് മുതൽ എനിയ്ക്ക് തോന്നുകയായിരുന്നു. ഈ വേദിയിലും സദസ്സിലും തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലധികം സ്ത്രീകളാണ്. പൊതുവെ ക