Posts

Showing posts from June, 2021

ഇന്ത്യൻ കലയിലെ ലാൻഡ്‌സ്‌കേപ്പ് സാന്നിധ്യങ്ങൾ

Image
  (Mughal Miniature)   'ലാൻഡ്‌സ്‌കേപ്പ് ആർട്ടും ചില അധികാരബന്ധങ്ങളും' എന്ന പേരിൽ നേരത്തെ എഴുതിയ ലേഖനത്തിന്റെ ഒരു തുടർച്ചയായി വായിക്കാവുന്ന ഒരു ലേഖനമാണിത്. ഈ ലേഖനത്തിൽ ഞാൻ പ്രധാനമായും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യൻ ചിത്രകലയിൽ എങ്ങനെ ലാൻഡ്‌സ്‌കേപ്പ് ഒരു സജീവസാന്നിധ്യമാകുന്നുവെന്നും, കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ച അധികാര-ലാവണ്യശാസ്ത്ര ബന്ധങ്ങൾ അവയിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്നു എന്നും ഉള്ളതിന്റെ സന്ദർഭങ്ങളാണ്. ലാൻഡ്‌സ്‌കേപ്പ് ആർട്ട് നിഷ്കളങ്കമായ ഒരു കല അല്ലെന്നും അത് പ്രത്യയശാസ്ത്രനിബിഡമാണ് എന്നുമുള്ള സൈദ്ധാന്തിക പശ്ചാത്തലത്തിൽ വേണം ഈ ലേഖനവും വായിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങൾ കഴിയുമ്പോഴും ലാൻഡ്‌സ്‌കേപ്പ് ആർട്ട് ഇന്ത്യയിൽ പല രീതികളിൽ സജീവമാകുന്നുണ്ട്. ലാൻഡ്‌സ്‌കേപ്പ് ആർട്ട് എന്നതിനെ ഒരു ജനുസ്സായി വികസിപ്പിച്ചു കൊണ്ട് സഞ്ചരിക്കുന്ന ഒരു വിഭാഗം കലാകാരന്മാരും അതിനെ തങ്ങളുടെ ആശയാവിഷ്കാരങ്ങളുടെ സജീവപശ്ചാത്തലമാക്കുന്ന മറ്റൊരു വിഭാഗം കലാകാരന്മാരും ഉണ്ട്. ഇവയെ വിശദീകരിക്കുന്നതിനായി ഞാൻ രേഖീയമായ ഒരു ചരിത്രത്തെ സ്വീ

ലാൻഡ്‌സ്‌കേപ്പ് കലയും ചില അധികാരബന്ധങ്ങളും

Image
  (Landscape by John Constable) ലോകത്ത് ഇന്നുവരെ ഉണ്ടായ ചിത്രകലാ ജനുസ്സുകളിൽ ഏറ്റവും നിഷ്കളങ്കമെന്നും പ്രത്യയശാസ്ത്ര നിരപേക്ഷമെന്നും വിവക്ഷിക്കപ്പെടുന്ന ഒന്നാണ് ലാൻഡ്‌സ്‌കേപ്പ് ആർട്ട്. പ്രകൃതിചിത്രണ കല എന്നാണ് ഞാൻ ഇതിനെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ളത്. പ്രകൃതിയെ ചിത്രീകരിക്കുന്ന കല. പ്രകൃതി എന്നാൽ മനുഷ്യൻ സ്പർശിക്കാത്ത വളരെ ഉദാത്തമായ ഒരു ഇടം എന്ന രീതിയിലാണ് പലപ്പോഴും ലോകത്തെ സാഹിത്യ-കലാ ചിന്തകളിൽ ഒക്കെ വിവരിച്ചിട്ടുള്ളത്. റാൽഫ് വാൾഡോ എമേഴ്സൺ, ഹെൻറി ഡേവിഡ് തോറോ, കാൾ ഗുസ്താവ് യുങ് തുടങ്ങി ഏറ്റവും സമകാലികനായ യുവാൽ നോവ ഹരാരി വരെയുള്ള ധിഷണാശാലികൾ പ്രകൃതിയിലേക്കുള്ള മടക്കത്തെ വളരെ ആദർശഭരിതമായ പിൻവാങ്ങലായി കണക്കാക്കുന്നു. ഇന്ന് ബദൽ ജീവിതസാധ്യതകൾ അന്വേഷിക്കുന്നവരെല്ലാം പ്രകൃതിയിലേക്ക് തിരിയുക എന്ന മുദ്രാവാക്യമാണ് ഉപയോഗിക്കുന്നതും. എന്തുകൊണ്ടാണ് പ്രകൃതിയെക്കുറിച്ചുള്ള ഈ ആകാംക്ഷകൾ മനുഷ്യനിൽ നിലനിൽക്കുന്നത് എന്ന് ചോദിച്ചാൽ, മനുഷ്യൻ പ്രകൃതിയിൽ നിന്ന് വരികയും സംസ്കാരത്തെ ഉത്പാദിപ്പിച്ചു കൊണ്ട് പ്രകൃതിയിൽ നിന്ന് അകലുകയും ചെയ്തു എന്ന് മനസ്സിലാക്കാം. സംസ്കാരം അതിന്റെ ഭീഷണമായ രൂപങ്ങൾ ആർജ

രാജാ രവിവർമ്മയ്ക്കും വാൾട്ടർ ബെഞ്ചമിനും ഇടയിൽ എന്ത് ബന്ധം

Image
  (Walter Benjamin) രാജാ രവിവർമ്മ (1848 -1906) പൂനെയ്ക്കടുത്തുള്ള ലോണാവാല എന്ന മനോഹരമായ പ്രദേശത്തിലുള്ള മലാവി എന്ന ഗ്രാമത്തിൽ തന്റെ പ്രിന്റിങ് പ്രസ് സ്ഥാപിക്കുമ്പോൾ (1896) പ്രശസ്ത ഫ്രാങ്ക്ഫർട്ട് സ് ‌ കൂൾ ചിന്തകനായിരുന്ന വാൾട്ടർ ബെഞ്ചമിന് (1892 -1940) കേവലം നാല് വയസ്സായിരുന്നു പ്രായം . എന്നാൽ ഈ ജർമ്മൻ ചിന്തകനും രാജാ രവിവർമ്മയും തമ്മിൽ ചരിത്രപരമായ ഏതാനും ബന്ധങ്ങൾ ഉണ്ട് എന്നറിയുന്നത് പ്രധാനമായ ഒരു സംഗതിയാണ് . ജർമ്മനിയുമായി രവി വർമ്മയ്ക്കുള്ള ബന്ധം അവിടെ നിന്ന് ഒരു പ്രിന്റിങ് പ്രസ് വാങ്ങി എന്നുള്ളതായിരുന്നു . അതിനു പുറമെ ആ പ്രിന്റിങ് പ്രസ് ചലിപ്പിക്കാനുള്ള സാങ്കേതികവിദ്യ അറിയാവുന്ന ഒരു ജെർമ്മൻകാരനെക്കൂടി രവിവർമ്മ ഇന്ത്യയിൽ വരുത്തി . ആദ്യം പ്രസ് ബോംബെയിൽ സ്ഥാപിച്ചു . എന്നാൽ പ്ളേഗ് വന്നതോടെ രവിവർമ്മയ്ക്ക് തന്റെ പ്രവർത്തനങ്ങൾ ബോംബെയിൽ നിന്ന് ലോണാവാലയിലേയ്ക്ക് മാറ്റേണ്ടി വന്നു . തന്റെ ചിത്രങ്ങളുടെ പകർപ്പ് സാങ്കേതിക / യന്ത്രവിദ്യയുടെ സഹായത്തോടെ എടുക്കുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു രവിവർ