Posts

Showing posts from August, 2020

ദൃശ്യഹാസ്യം വിടർത്തുന്ന രൂക്ഷയാഥാർഥ്യങ്ങൾ: അൻവർ ചിത്രകാറിന്റെ കൊറോണാ ചിത്രങ്ങൾ

Image
(അൻവർ   ചിത്രകാർ) അൻവർ ചിത്രകാർ എന്നൊരു പടചിത്രകാരനെ മലയാളികൾക്ക് ഒരു പക്ഷെ പരിചയമുണ്ടാവില്ല . പടചിത്രകാരന്മാർ ഒരുകാലത്ത് ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങൾ ആയിരുന്നു . റേഡിയോയും ടെലിവിഷനും ഇതര വിനോദമാധ്യമങ്ങളും ഒക്കെ നിലവിൽ വരുന്നതിനു മുൻപ് പടചിത്രകാരന്മാർ നാടുനീളെ നടന്ന് , തുണിച്ചുരുളുകളിലും പേപ്പർ ചുരുളുകളിലും വരച്ച ചിത്രങ്ങൾക്ക് നേരെ വിളക്ക് കാട്ടി , ആ രംഗത്ത് നടക്കുന്ന കഥ ഭാഷണമായും പാട്ടായും അവതരിപ്പിച്ചു വാമൊഴി സംസ്കാരത്തെ ദൃശ്യഭാഷാ സംസ്കാരവുമായി കലർത്തി മുന്നോട്ട് കൊണ്ടുപോയിരുന്നു . പണ്ട് കാലത്ത് പടചിത്രകാരന്മാരും ചിത്രകാരികളും എല്ലാവര്ക്കും അറിയാവുന്ന പുരാണേതിഹാസ കഥകളായിരുന്നു വരച്ചും പാടിയും നടന്നത് . എന്നാൽ കാലം കടന്നപ്പോൾ അവരും പുതിയകാലത്തിന്റെ അംശങ്ങൾ തങ്ങളുടെ കലയിലേയ്ക്ക് കൊണ്ട് വരാൻ തുടങ്ങി . ഇന്ന് സ്മാർട്ട് ഫോണിന്റെ കാലത്ത് പടചിത്രകാരന്മാർക്ക് പഴയ പദവിയില്ല . പക്ഷെ അവരുടെ കല ഇന്ന് എംപോറിയങ്ങളിലും ഗ്യാലറികളിലും എത്തിയിരിക്കുന്നു . സമ്പന്നരായ കലാശേഖര കുതുകികൾക്ക് ഒഴിച്

ഒരു ചിത്രം ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധം തെളിക്കുമ്പോൾ

Image
മാതൃഭൂമിയിൽ അജിത് ശങ്കരൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് ഇന്നത്തെ മുഖ്യവാർത്തയിൽ ചിത്രീകരണമായി വന്നിരിക്കുന്നത്. 'ടേബിൾ ടോപ് അല്ല' എന്നാണ് വാർത്തയുടെ തലക്കെട്ട്. ഏഴാം തീയതി സന്ധ്യക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിനു കാരണമായത് ടേബിൾ ടോപ് റൺവേ അല്ല എന്നുള്ളതാണ് വാർത്തയുടെ ഉള്ളടക്കം. പക്ഷെ ഈ ചിത്രത്തെ നമുക്ക് അല്പം മാറ്റിനിർത്തി കണ്ടു നോക്കാം. തകർന്ന വിമാനം, വന്നിറങ്ങുന്ന മറ്റൊരു വിമാനം. ചിത്രത്തിന്റെ ഫോക്കസ് അതിലാണ്. അതെ സമയം ഫോട്ടോ എഡിറ്റർ, കാപ്‌ഷൻ എഴുതിയ ആൾ എന്നിവർ ചിത്രത്തിൽ മറ്റൊരു കാര്യം കൂടി കണ്ടെത്തുന്നു; വിമാനം നൂറ്റിയിരുപതടി താഴേയ്ക്ക് പതിച്ചു എന്ന് പറയുന്ന സ്ഥലവും അകലവും. എന്നാൽ ചിത്രം അവിടം കൊണ്ട് പൂർത്തിയാകാത്തതിനാൽ ഞാൻ അതിലെ ഇതര ദൃശ്യഘടകങ്ങളെക്കൂടി വായിക്കുകയാണ്. തീർച്ചയായും, അജിത് ശങ്കരൻ ജീവിതത്തിന്റെ രണ്ടു വശങ്ങളെ ഇതിൽ കാട്ടാൻ ശ്രമിക്കുന്നുണ്ട്. ഒരു ദുരന്തം. അതിന്റെ കേന്ദ്രബിന്ദുവായ തകർന്ന വിമാനം. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നോണം തുടരുന്ന ജീവിതം. അതാണ് മറ്റൊരു വിമാനം അതേ റൺവേയിൽ പറന്നിറങ്ങുന്നത് (ഒരു പക്ഷെ എതിർ ദിശയ

രാമനില്ലാത്ത കാലം

Image
'ഈ രാമൻ എന്റേതല്ല...എന്റെ രാമൻ പാവാടാ...' എന്നിങ്ങനെയുള്ള ഉദീരണങ്ങൾ ധാരാളം കേൾക്കുന്നുണ്ട് സാമൂഹ്യമാധ്യമങ്ങളിൽ. കർക്കിടകമാസത്തിൽ വീട്ടിൽ രാമായണം വായന ഉള്ളവരും ഇതൊക്കെത്തന്നെ പറയുന്നുണ്ടാവണം. ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ ചോദിക്കും; ഒരു ക്ഷേത്രം വന്നാൽ നിങ്ങൾക്കെന്താണ്, അത് വന്നോട്ടെ, നല്ലതിനല്ലേ എന്ന്. അവരെ വെറുതെ വിടുക. വെടി വെച്ചാൽ എന്താ പുക എന്ന ചോദിക്കുന്ന ആളുകളാണ് അവർ. ഒന്നും മനസ്സിലാകില്ല.  ഭക്തിപ്രസ്ഥാനത്തിലൂടെയാണ് രാമൻ പുനർജനിക്കുന്നത്. പ്രൊഫെസ്സർ എം എൻ വിജയൻ ഇതേക്കുറിച്ചു ചില കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട്: നാമിന്നു കരുതുന്നത് പോലെ ഭക്തിപ്രസ്ഥാനത്തിനു മതത്തെ/ദൈവത്തെ ജനാധിപത്യവൽക്കരിക്കുക എന്നൊരു ദൗത്യം മാത്രമല്ല ഉണ്ടായിരുന്നത്. അത് വിമോചകം ആണെന്ന് തോന്നിച്ചതിന്റെ മറവിലൂടെ ബുദ്ധിസത്തിന്റെ മുഖ്യധാരയെ തച്ചുടയ്ക്കാൻ ശ്രമിച്ചു. മധ്യകാലഘട്ടത്തിൽ തുടങ്ങിയതാണിത്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ കാർമ്മികത്വത്തിൽ ആരംഭിച്ച ബുദ്ധിസത്തിന്റെ ഉന്മൂലനം അതിന്റെ ജനാധിപത്യമുഖം നേടുന്നത് ഭക്തിപ്രസ്ഥാനത്തിലൂടെയാണ്. അതെ, ഭക്തിപ്രസ്ഥാനം വിമോചകമായിരുന്നു. വേദാധികാരം ഇല്ലാതിരുന്ന ശൂദ

കാശ്മീരും വെള്ളായണി കായലും തമ്മിലെന്ത്?

Image
ഇന്ന് കണ്ട ഒരു പത്രവാർത്ത ഇന്ത്യൻ സാഹചര്യത്തെ വെളിപ്പെടുത്താൻ പര്യാപ്തമാണെന്നു തോന്നി. സംഗതി ഇങ്ങു തെക്ക് തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ വെള്ളായണി കായലിനെ കുറിച്ചാണ്. ആ കായലിൽ ഇപ്പോൾ ഏറിയ ഭാഗവും താമര നിറഞ്ഞു കിടക്കുകയാണ്. അതിനാൽ മീനുകൾ ചത്ത് പൊന്തുന്നു. മീൻ പിടുത്തക്കാർക്ക് ഈ താമര വള്ളികൾക്കിടയിലൂടെ തുഴഞ്ഞു പോകാൻ കഴിയുന്നില്ല. പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും തൊഴിലാളികളും ഒക്കെ ഈ താമരച്ചെടികളും പൂക്കളും ബഹുജീവി-സസ്യ ആവാസവ്യവസ്ഥയെ തകർക്കുകയാണെന്ന അഭിപ്രായത്തിലാണ്.  താമരപ്പൂ മനോഹരമായ ഒരു പുഷ്പമാണ്. താമരക്കൃഷി വെള്ളായണി കായലിൽ നടക്കുന്നുണ്ട്. അത് കാലാകാലങ്ങളിൽ പറിച്ചെടുത്തു വിൽക്കുന്നതിനാൽ വളർന്നു പടരുന്നില്ല. കൊറോണ വന്നത് കാരണം പൂക്കൾക്ക് ആവശ്യക്കാരില്ല. ക്ഷേത്രങ്ങളിലും കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലും ഒക്കെയാണല്ലോ പൂക്കൾ ഉപയോഗിക്കുന്നത്. അതിനാൽ താമരപ്പൂ വിളവ് എടുക്കാൻ ആളുകൾ തയാറല്ല. ഇലകൾ വീണു അഴുകി കായലിൽ നിന്ന് ദുർഗന്ധം പടരുന്നു. തഴച്ചു വളരുന്ന ഇലകൾ ജലത്തിലെ വായുസഞ്ചാരം തടയുന്നതിനായി ജീവജാലങ്ങൾ ചത്ത് വീഴുന്നു.  താമരപ്പൂ അടയാളമുള്ള ഒരു പാർട്ടി മനോഹരമായ തടാകങ്ങൾ ഉള്ള ഒരു സംസ്ഥാ

പുണ്യഭൂമികൾ ഇനിയും ഉണ്ടാകും കാരണം....

Image
പുണ്യ ഭൂമി എന്നൊരു കൺസെപ്റ്റ് ഉള്ളത് പോലെ തന്നെയാണ് ഗോ ഹോം/ വീട്ടിൽപ്പോകൂ എന്ന ആശയവും ലോകത്ത് പ്രചരിക്കുന്നത്. ആദ്യത്തേതിൽ എല്ലാ സെമിറ്റിക് മതങ്ങളും ഒരു വാഗ്ദത്ത ഭൂമി ഉണ്ടെന്നു കരുതുന്നു; ജൂതർക്ക് ഇസ്രായേൽ എന്നത് പോലെ, ക്രിസ്ത്യാനികൾക്ക് റോം എന്നത് പോലെ, മുസ്ളീംങ്ങൾക്ക് മക്ക-മദീന പോലെ. ബുദ്ധിസ്റ്റുകൾക്കും ജൈനർക്കും ഉണ്ട് അങ്ങനെ പുണ്യ നാടുകൾ. ഹിന്ദുക്കളുടേത് അങ്ങനെ പരന്നു ചിതറിക്കിടക്കുകയാണ്. എവിടെ നോക്കിയാലും അവിടെ ഒരു പുണ്യഭൂമി ഉണ്ടായതായി വരും.  ഹിന്ദുക്കൾക്കും അതിലുള്ള അവാന്തരവിഭാഗങ്ങൾക്കും എല്ലാം പോകാൻ വേറെ വേറെ പുണ്യഭൂമികളുണ്ട്. എന്തിനേറെപ്പറയുന്നു സെക്കുലർ വിശ്വാസികൾക്ക് പോലും പോകാൻ ഇവിടെ പുണ്യഭൂമികൾ ഉണ്ട്; ഗോവ, കുളു, മനാലി, ധരംശാല, ഡാര്ജിലിങ്, ലേഹ്, ലദ്ദാക്ക്..അങ്ങനെ പോകുന്നു ഇടങ്ങൾ. തൊണ്ണൂറ്റിയെട്ടു ശതമാനം വിശ്വാസികൾ ആണ് ഇന്ത്യയിൽ എന്ന് പറയുന്നു. അതിന്റെ അർഥം, തൊണ്ണൂറ്റിയെട്ട് ശതമാനം ദുഃഖിതർ എന്നാണ്. രണ്ടു ശതമാനത്തിനു മാത്രമാണ് തൃപ്തി എന്ന അനുഭവം ഉള്ളത്. ഒരു ശതമാനത്തിന്റെ കയ്യിലാണ് സമ്പത്ത് മുഴുവൻ.  ഈ തൊണ്ണൂറ്റിയെട്ടു ശതമാനം വിശ്വാസികളെയും അവരുടെ പുണ്യഭൂമികളെയും സെക്കുലറാക്കാൻ ഒ