Posts

Showing posts from November, 2021

മഹത്വത്തിന്റെ ഏകാന്തത: എ രാമചന്ദ്രന്റെ ഗാന്ധി ചിത്രങ്ങളെക്കുറിച്ച്

Image
  (A Ramachandran. Pic by Satya Sai Mothadaka) ' ഗാന്ധി : മഹാന്റെ ഏകാന്തത ' എന്നാണ് 2020 - ൽ ഡൽഹിയിലെ വദേര ഗ്യാലറിയിൽ എ രാമചന്ദ്രൻ അവതരിപ്പിച്ച  ഇരുപതോളം  രേഖാചിത്രങ്ങളുടെ പ്രദർശനത്തിന്റെ പേര് . ' ഗാന്ധിയുടെ ഏകാന്തത ' എന്ന് പറഞ്ഞാൽ പോരേയെന്നു തോന്നും തലക്കെട്ട് വായിക്കുമ്പോൾ . ഗാന്ധി ഏകനായിരുന്നു ; അനന്യനായിരുന്നു . സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾക്കിടയിൽ അദ്ദേഹം ഈ ഏകാന്തതയുടെ അനുഭവത്തെ നീട്ടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . മൗനവ്രതത്തിന്റെയും അനശനസമരങ്ങളുടെയും ദീർഘമായ ശ്രുംഖലകളിൽ അദ്ദേഹം തന്റെ ഏകാന്തതയെ കണ്ടെത്തിയിരിക്കാം . എന്നാൽ എ രാമചന്ദ്രൻ ചിത്രങ്ങൾക്ക് ഒന്നാകെ നൽകിയിരിക്കുന്ന തലക്കെട്ട് ശ്രദ്ധേയമാണ് . ഗാന്ധിജിയുടെ ഏകാന്തതയെ അത് ഫ്രെയിം ചെയ്യുന്നുണ്ട് . പക്ഷെ അതിനേക്കാളുപരി കലാകാരൻ ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് മഹത്വം എന്ന ആരോപിതത്വത്തിനുള്ളിൽ ഒരു മനുഷ്യൻ എന്ന നിലയിൽ ഗാന്ധിജി അനുഭവിച്ച ഏകാന്തതയെയാണ് . ദിഗംബരശാലിയായി മനഃസാക്ഷിയുടെ കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുന്ന ഒരുവൻ അനുഭവിക്കുന്ന ഏകാന്തത .

പോൾ ഗോഗാന് കിഴക്കു നിന്നൊരുത്തരം: ചമേലിയുടെ 'പൂക്കൾ വിടരും, കൊഴിയും, വീണ്ടും വിടരും' എന്ന ചിത്രപരമ്പരയെ കുറിച്ച്:

Image
   (Chameli Ramachandran) രണ്ടായിരത്തി ഒന്ന് ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ്   ' പൂക്കൾ വിടരും , കൊഴിയും , വീണ്ടും വിടരും ' (Flowers Bloom, Flowers Wither Away, Flowers Bloom Again) എന്ന പേരിൽ മുതിർന്ന കലാകാരിയായ ചമേലി രാമചന്ദ്രന്റെ ഏറ്റവും പുതിയ ഏകാംഗ പ്രദർശനം ഡൽഹിയിലെ വദേരാ ഗ്യാലറിയിൽ നടന്നത് . ചൈനീസ് ഇങ്കും വാട്ടർ കളറും ഉപയോഗിച്ച് കടലാസിൽ വരച്ചിട്ടുള്ള ചിത്രങ്ങൾ ചമേലി രാമചന്ദ്രന്റെ സ്വകീയ ശൈലിയെന്ന് ‌ പ്രശസ്തി നേടിയ അതേ ശൈലിയിൽ ഉള്ളവ തന്നെയാണ് . ജനനം കൊണ്ട് ബംഗാളിയെങ്കിലും ( അതുവഴി ഇന്ത്യക്കാരിയെങ്കിലും ) ജനിതകം കൊണ്ട് ചീനത്തിന്റെ സാംസ് ‌ കാരിക സ്വത്വം ഉള്ളിൽ പേറുന്ന കലാകാരിയാണ് മലയാളത്തിന്റെ മരുമകൾ കൂടിയായ ചമേലി രാമചന്ദ്രൻ ( പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രന്റെ സഹധർമ്മിണിയാണ് ചമേലി ). ചീനത്തിന്റേതെന്ന് മാത്രം പറഞ്ഞാൽ അതല്പം ചുരുങ്ങിപ്പോകും . പൗരസ്ത്യദേശങ്ങളുടെ പ്രാചീനമായ ( അല്ലെങ്കിൽ പ്രാഗ് - ആധുനികമായ ) പ്രകൃതി തത്വചിന്തകൾ , ബൗദ്ധചിന്തയുടെ സൗമ്യസമീപനങ്ങൾ ഒക്കെയും ചമേലിയുടെ വ്യക്തിത്വത്തിലും ചിത്രങ്ങളിലും