Posts

Showing posts from June, 2020

ഭരണഘടനയുടെ സമൃദ്ധ വൃക്ഷം: കെ എസ് രാധാകൃഷ്ണന്റെ ഏറ്റവും പുതിയ ശിൽപം

Image
(കെ   എസ്   രാധാകൃഷ്ണൻ .) സുപ്രീം കോടതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ചിത്രം ഒരു ഹേമന്തകാലത്തിന്റേതാണ് . ഹേമന്തം കൊണ്ടുവരേണ്ടത് സുഖദവും സുന്ദരവുമായ ഒരു മനോചിത്രമാണെങ്കിൽ ഇത്തവണ അത് നേർവിപരീതമായിരുന്നു . സുപ്രീം കോടതി വളപ്പിലല്ലെങ്കിലും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള പട്യാല ഹൌസ് കോടതിയിലാണ് ആ സംഭവം . പോലീസുകാരുടെ കൈകൾക്കിടയിൽ ഞെരുങ്ങിപ്പോയ ഒരു യുവാവ് . അയാളെ ആക്രമിക്കുന്ന വക്കീലന്മാരും കോളേജ് അധ്യാപകരും . അക്രമികളിൽ നിന്ന് അയാളെ രക്ഷിക്കാനാണോ അതോ ആ കൂട്ടക്കുഴപ്പത്തിനിടയിൽ അയാളുടെ ജീവനെടുക്കാനാണോ പോലീസുകാർ ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമുള്ള കത്രികപ്പൂട്ടുകൾ ആ യുവാവിന്റെ കഴുത്തിലും ദേഹത്തും . ദേശദ്രോഹിയെ കൊല്ലൂ എന്നുള്ള ആക്രോശങ്ങൾ . ആ യുവാവ് കനയ്യ കുമാർ എന്ന സർവകലാശാല വിദ്യാർത്ഥി . രാണ്ടായിരത്തി പതിനാറിൽ ജെ എൻ യുവിന്റെ ഉള്ളിൽ വെച്ച് ദേശദ്രോഹപരമായ മുദ്രാവാക്യം മുഴക്കി എന്നതായിരുന്നു കനയ്യക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം . തുടർന്നുള്ള വർഷങ്ങളിൽ ഡോകട്ർ അംബേദ് ‌ ക

ഒരു ഒളിച്ചോട്ടത്തിന്റെ വിജയകഥ- വിക്കി റോയ് എന്ന ഫോട്ടോഗ്രാഫർ

Image
(വിക്കി   റോയ്  ) ചിലരുടെ ജീവിതാനുഭവങ്ങൾ , ജയാപജയങ്ങൾ ഒക്കെയും ഭാവനാസൃഷ്ടമായ കഥകളേക്കാൾ അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്ന ശ്ലഥപഥങ്ങളും ആവേഗങ്ങളും ഉൾക്കൊള്ളുന്നവയുമായിരിക്കും . അത്തരമൊരു കഥയാണ് , ജീവിതചിത്രമാണ് ഇവിടെ ഞാൻ അവതരിപ്പിക്കുന്നത് . വിക്കി റോയ് എന്നാണ് ആ യുവാവിന്റെ പേര് . പ്രമുഖനായ ഫോട്ടോഗ്രാഫർ . റ്റെഡ് ടോക്കിൽ ഒക്കെ അയാളുടെ പ്രഭാഷണം കാണാം . ഇന്ത്യയിലെ യുവപ്രതിഭകളിൽ ഒരാളായി പല സംഘടനകളാൽ തെരെഞ്ഞെടുക്കപ്പെട്ടവൻ . എങ്കിലും വിക്കിയുടെ കഥ തുടങ്ങുന്നത് ഒരു ഒളിച്ചോട്ടത്തിലാണ് . പതിനൊന്നു വയസ്സായിരുന്നു വിക്കിയ്ക്ക് അപ്പോൾ . ബംഗാളിലെ ഒരു കുഗ്രാമത്തിൽ ജനിച്ച വിക്കിയ്ക്ക് സ് ‌ കൂളിൽ പോകുന്നത് ചതുര്ഥിയായിരുന്നു . അച്ചടക്കം അടിച്ചു പഠിപ്പിക്കുന്ന ഒരു പിതാവ് . രണ്ടു വട്ടം ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായിരുന്നു . രണ്ടു വട്ടവും പിടികൂടപ്പെട്ടു . ഒമ്പതാം വയസ്സിൽ തുടങ്ങിയ പലായനശ്രമം വിജയം കണ്ടത് പതിനൊന്നാം വയസ്സിൽ . പല ട്രെയിനുകൾ മാറിക്കയറിയ ആ ബാലൻ ചെന്നിറങ്ങിയത് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ .