Posts

Showing posts from July, 2020

മനുഷ്യന് എന്ത് വേണം?

Image
പത്തു ദിവസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും സൈക്കിൾ ചവുട്ടി. ഞാൻ സൈക്കിളിനു വേണ്ടി തയാറാക്കപ്പെട്ടവനാണെന്ന തോന്നലായിരുന്നു. സൈക്കിളിന്റെ ചക്രങ്ങൾക്കു കീഴെ പാത അധികം ഘർഷണം കാട്ടാതെ പിന്നോട്ടോടിപ്പോയി; അതിന്റെ തള്ളലിൽ ഞാൻ മുന്നോട്ടും. തിരക്ക് കുറഞ്ഞ വഴികൾ. മനുഷ്യർ ഭയക്കുന്നുണ്ട് മരണത്തെ. അക്ഷോഭ്യരായി ചിരിച്ചു തന്നെ നിൽക്കുന്ന മരങ്ങൾ. കനകക്കുന്നിലെ കൊടിമരം. സൈക്കിൾ ചവിട്ടുമ്പോൾ, വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക പരിസ്ഥിതിയെ ഞാൻ ഓർത്തു. ഒരേ ഒരു ചോദ്യം മാത്രം മനസ്സിൽ ആവർത്തിച്ചു വന്നു; മനുഷ്യന് ആത്യന്തികമായി എന്താണ് വേണ്ടത്? ഉത്തരം എനിയ്ക്ക് കാറ്റ് പറഞ്ഞു തന്നു; ഞാനിരിക്കുന്ന വിനീതമായ വാഹനം പറഞ്ഞു തന്നു, നിശബ്ദമായ വഴികൾ പറഞ്ഞു തന്നു. എന്ത് വേണമെന്ന് തോന്നുമ്പോഴും രണ്ടു ചോദ്യങ്ങൾ ചോദിക്കുക; എന്തിനാണിത്, ഇതില്ലാതെ കഴിയാൻ പാടില്ലേ? രണ്ട്, ഇത് കിട്ടിയാൽ അതുകൊണ്ടെന്താണ് ചെയ്യാൻ പോകുന്നത്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരമുണ്ടെങ്കിൽ ആ ആഗ്രഹങ്ങൾക്കേ അർത്ഥമുള്ളൂ. പണത്തിനായുള്ള നെട്ടോട്ടം; അധികാരത്തിനായും. ദുഷിപ്പിക്കുന്നതാണ് അധികാരം, സമ്പൂർണ്ണമായ അധികാരം സമ്പൂർണ്ണമായും ദുഷിപ്പിക്കും. പണവും അങ്ങനെയാണ്. പ

കാണാതെ പോകുമ്പോൾ

Image
എവിടെയാണെന്റെ പേന, നോട്ടുപുസ്തകം, മേശ, കസേര, കണ്ണട,എവിടെ ഞാനെവിടെ പോയൊളിച്ചു ഞാൻ? തെളിച്ചൂ വെളിച്ചം തിരികെ വന്നിതെല്ലാം ഇരിക്കുന്നിടത്തിരിപ്പുണ്ട് ഇല്ല ഞാൻ മാത്രം. അടുത്തുണ്ട് കണ്ണാടി നോക്കാനുടൽ മുഴുക്കനെ കാണാനുടുത്തോരഴക് കണ്ടു സ്വയം ഭ്രമിക്കാൻ. ഇന്നതിലുമില്ല ഞാൻ ഇറങ്ങി നോക്കിയിനി മുറ്റത്തെങ്ങാനുമിരിപ്പുണ്ടോ പടിയിൽ സംസാരിച്ചു നിൽപ്പുണ്ടോ? അവിടെയുമില്ല പിന്നെ- വിടെപ്പോയതാകാമുറക്കെ വിളിച്ചു ചോദിച്ചെവിടെ ഞാൻ ചൂടുകാറ്റ് വിറച്ചു ചുറ്റിലും. തിരികെ വന്നു കസേരയിൽ നോക്കെയവിടെയിരിക്കുന്നു ഞാനെഴുത്തോടെഴുത്താ- ണക്ഷരപ്പെരുമയിലുടൽ - തെളിഞ്ഞു കാണുന്നുണ്ട് സന്തോഷമായെനിയ്ക്കെന്നെ കളഞ്ഞു പോയില്ലല്ലോ, ഭയന്ന് പോയി- യെങ്കിലും, ഭാഗ്യം തിരികെ വന്നല്ലോ. - ജോണി എം എൽ

ചായ വിറ്റ് ലോകയാത്ര ചെയ്ത വിജയന്റെയും മോഹനയുടെയും പുസ്തകം

Image
പതിനെട്ടു വയസ്സ് കഴിഞ്ഞ മലയാളികളെല്ലാം വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെ കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത് . യാത്രകളെ കുറിച്ചുള്ള ഒരു പുസ്തകമാണിത് . എന്നാൽ അതാണോ എന്ന് ചോദിച്ചാൽ യാത്രികരെ കുറിച്ചുള്ള പുസ്തകമാണെന്നു ഞാൻ മാറ്റിപ്പറയും . യാത്രയും യാത്രികനും ഒന്നാകുന്ന , നൃത്തവും നർത്തകനും ഒന്നാകുന്ന യൗഗികാനുഭവം പോലെ ഒരു പുസ്തകം . ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നത് . എന്നാൽ ഒരു ജീവിതമത്രയും ഓർത്തു കൊതിക്കാവുന്നതും . കണ്ണാടിയലമാരയ്ക്കുള്ളിലെ മധുരപലഹാരം പോലെ കൊതിപ്പിക്കുന്നത് . പക്ഷെ രുചിക്കണമെങ്കിൽ നിങ്ങളും യാത്രയ്ക്കിറങ്ങണം . യാത്രയ്ക്കിറങ്ങിയ രണ്ടു സാധാരണക്കാരായ അസാധാരണമനുഷ്യർ അവരെക്കുറിച്ചു തന്നെ പറയുന്ന ചെറിയൊരു പുസ്തകമാണിത് . വലുപ്പം എന്നത് ഒരു ആശയം മാത്രമാണ് . ചെറുത് വലുതാകുന്നത് കാണണമെങ്കിൽ ഈ പുസ്തകം വായിക്കണം . പുസ്തകത്തിന്റെ പേര് ' ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ ' എന്നാണ് . പ്രസാധനം ചെയ്തിരിക്കുന്നത് വീസീ ബുക്ക്സ് . വില .199/- വിലകണ്ടു ഞെട്ടേണ്ട . അമൂല്യമായ ജീവിതമാണ്

ഉറുമ്പിൻ കാൽ യാത്രകളിലെ ചിത്രക്കാഴ്ചകൾ: വിശ്വതി ചെമ്മൺതട്ടയുടെ ചിത്രങ്ങൾ

Image
(വിശ്വതി ചെമ്മൺതട്ട) പ്രകൃതിയും പരിസ്ഥിതിയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. അത് ഏറ്റവും മനോഹരമായി പറഞ്ഞത് സമകാലിക സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയുമായ സുനിൽ പി ഇളയിടമാണ്. പ്രകൃതിയെന്നാൽ മനുഷ്യനും കൂടി അടങ്ങുന്ന ജൈവമണ്ഡലം. അതിൽ മനുഷ്യന് വേറെ സവിശേഷമായ ഒരു റോളും ഇല്ല. പരിസ്ഥിതി എന്ന് പറയുമ്പോൾ അതിന്റെ മധ്യത്തോരു മനുഷ്യനുണ്ട്. മനുഷ്യൻ നിർമ്മിക്കുന്ന പ്രകൃതിയാണ് അഥവാ മനുഷ്യന്റെ പ്രവർത്തികളാൽ പരിണാമം സംഭവിച്ച പ്രകൃതിയാണ് പരിസ്ഥിതി. അതിനെ സംരക്ഷിക്കാനായി ഓടുന്ന ഓട്ടത്തിലാണ് നമ്മൾ ആന്ത്രോപ്പോസീനിലാണെന്നും അതൊരു വലിയ സീനാണെന്നും ഒക്കെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവില് ഏറ്റവും പ്രധാനമായ കാര്യം മനുഷ്യന്റെ പ്രവർത്തനങ്ങളുടെ മേൽക്കോയ്മ പ്രകൃതിയുടെ അധോഗതിയ്ക്ക് കാരണമായെന്നതാണ്. എന്നാൽ ഇക്കാലയളവിലത്രയും പ്രകൃതിയിലേക്ക് നോക്കി കരുണ പഠിക്കുന്ന കലാകാരരെ നാം കാണുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന് തന്റെ ജീവിതം എന്നാൽ ചുറ്റുപാടുമുള്ള സർവജീവജാലങ്ങളുടെയും കൂടി ജീവിതം അടങ്ങുന്നതായിരുന്നു. വിശ്വതി ചെമ്മൺതട്ട എന്ന ചിത്രകാരിയുടെ ചിത്രങ്ങളിൽ ആ പ്രകൃത്യുന്മുഖത നിറഞ്ഞു നിൽക്കുന്നു. കുമാരനാശാന്റെ ആ പ്രശസ്ത