Posts

Showing posts from June, 2018

'ഗച്ചാർ ഗോച്ചർ': കുരുങ്ങുന്ന ജീവിതങ്ങളുടെ മധുരപുസ്തകം

Image
(വിവേക് ഷാൻബാഗ്  ചിത്രം അവലംബം സ്ക്രോൾ ) ഓരോ പ്രാവശ്യവും പുസ്തകക്കടകളിൽ കയറിയിറങ്ങുമ്പോൾ വിവേക് ഷാൻബാഗിന്റെ   ' ഗച്ചർ ഗോച്ചർ ' എന്ന പുസ്തകം കാണും . അതേക്കുറിച്ചു വന്ന നല്ല നിരൂപങ്ങളെയെല്ലാം ഓർക്കും . വായന പിന്നീടൊരിക്കലാകാം എന്ന് പറഞ്ഞു മാറ്റി വെയ്ക്കും . ഒടുവിൽ , 2015-16 വർഷത്തിൽ ഇറങ്ങിയ ഈ പുസ്തകം ഞാൻ വായിച്ചത് ഈയിടെയാണ് . ഇത്രയും താമസിച്ചത് എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും വലിയ പിഴ എന്ന് ഏറ്റുപറയുവാൻ തോന്നി . കന്നടയിൽ എഴുതി ഇംഗ്ലീഷിലേക്കു ശ്രീനാഥ് പേരൂർ വിവർത്തനം ചെയ്ത ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ഹാർപർ പെരെന്നിയേൽ ആണ് . ഒരു വിവർത്തനാപുസ്തകം ആണെന്ന് തോന്നിപ്പിക്കാത്ത ലഘുത്വവും പാരായണ സുഖവും പ്രദാനം ചെയ്യുന്ന ഈ ചെറു നോവൽ വായിച്ചപ്പോൾ ഇതിന്റെ ഒറിജിനൽ കന്നടയിൽ എത്ര ഹൃദയാവർജകം ആയിരിക്കും എന്ന് തോന്നിപ്പോയി . പുസ്തകം വായിച്ച പലരും ഇതിനെ മോപ്പസാങ്ങിന്റെ കഥാശൈലിയോടും ടോൾസ്റ്റോയിയുടെയും ആർ കെ നാരായണന്റെയും ആഖ്യാനശൈലിയോടും ഒക്കെ താരതമ്യപ്പെടുത്തുന്നുണ്ട് . വിവേക് ഷാൻബാഗ് ഇന്ത്യൻ ച

ആദിവാസി നൃത്തം ചെയ്യില്ല -: ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ മികച്ച കഥാസമാഹാരം

Image
( ഹാൻസ്ദ സോവേന്ദ്ര ശേഖർ- courtesy scroll.in)   " ജോഹർ രാഷ് ‌ ട്രപതി ജീ , ഞങ്ങളുടെ സാന്താൾ പർഗാനയിൽ താങ്കൾ വന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട് കൂടാതെ താങ്കളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നതിലേക്കായി സംഗീതവും നൃത്തവും നടത്തുവാൻ ഞങ്ങളെ തെരെഞ്ഞെടുത്തതിലും ഞങ്ങൾക്ക് അഭിമാനമുണ്ട് . ഞങ്ങൾ തങ്ങളുടെ മുന്നിൽ ആടുകയും പാടുകയും ചെയ്യാം പക്ഷെ ഒരു കാര്യം പറയൂ ആടാനും പാടാനും നമുക്കെന്തെങ്കിലും ഒരു കാരണമുണ്ടോ ? നമുക്ക് സന്തോഷിക്കാൻ ഒരു കാരണമുണ്ടോ ? നിങ്ങൾ ഇപ്പോൾ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തുടങ്ങും , പക്ഷെ ഈ പ്ലാന്റ് ഞങ്ങളുടെ എല്ലാം അന്ത്യം കുറിക്കും , എല്ലാ ആദിവാസികളുടെയും അന്ത്യമാണിത് . താങ്കളുടെ   ഇരുവശത്തും ഇരിക്കുന്നവർ ഈ പ്ലാന്റ് ഞങ്ങളുടെ ജീവിതത്തിൽ എങ്ങിനെ ഭാഗ്യം കൊണ്ടുവരുമെന്ന് താങ്കളോട്   പറഞ്ഞിട്ടുണ്ടാകും . എന്നാൽ അതെ മനുഷ്യർ തന്നെയാണ് ഞങ്ങളെ ഞങ്ങളുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും കുടിയിറക്കിയത് . നമുക്ക് പോകാനൊരിടമില്ല , നമുക്ക് കൃഷിയിടങ്ങളില്ല . ഈ പവർ പ്ലാന്റ് നമുക്കെങ്ങിനെയാണ്