Posts

Showing posts from May, 2018

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

Image
വായിച്ചത് എന്റെയുള്ളിൽ തന്നെ മുറുക്കി വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ . ' ജൂധൻ (Joothan) - ഒരു ദളിത് ജീവിതം ' എന്ന പുസ്തകം വായിച്ചയുടൻ തോന്നിയത് , ഇതേക്കുറിച്ച് ആരോടും ഒന്നും പറയരുത് എന്നായിരുന്നു . ഓംപ്രകാശ് വാത്മീകി എന്ന ഹിന്ദി ദളിത് എഴുത്തുകാരൻ എഴുതിയ ഈ പുസ്തകത്തിലെ പീഡാനുഭവങ്ങൾ എന്റേത് മാത്രമായി സൂക്ഷിച്ച് വെച്ച് , തുടയ്ക്കു ചുറ്റും മുള്ളുകമ്പി ചുറ്റി വെച്ച് അതിനുമേൽ പുരോഹിതവസ്ത്രമണിഞ്ഞു നിന്ന് ഉള്ളിലെ നീറ്റത്തെ ക്രിസ്ത്വാനുഭവമായി സ്വീകരിച്ച് ഇടയവൃത്തി ചെയ്യുന്ന പാതിരിയെപ്പോലെ ഈ പുസ്തകം എനിക്ക് തന്ന അറിവിനെ ഹൃദയത്തിൽ സ്വീകരിച്ച് വേദനപ്പെടുവാൻ ഞാൻ ആഗ്രഹിച്ചു ; ആ അനുഭവങ്ങൾ എന്റേതാകാതിരുന്നതിനുള്ള പ്രായശ്ചിത്തമെന്നോണം . എന്നാൽ ഈ വേദന പുതിയതാണോ ? ഭാമയുടെ ' കരുക്ക് ' വായിച്ചപ്പോൾ ഞാൻ അനുഭവിച്ചത് ഇതല്ലേ ? ദയാ പവാറിന്റെ ' ബലുത ' വായിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദന ഇതല്ലേ ? ഫാൻഡ്രെ എന്ന മറാത്തി സിനിമ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ പിടച്ചിൽ ഇതായിരുന്നില്ലേ ? പക്ഷെ പൊടുന്നനെ   ജൂധൻ എനിയ്

ബുക്സ്റ്റാൾജിയ (ഗൃഹാതുര സ്മരണകൾ) - പി കെ രാജശേഖരൻ (മാതൃഭൂമി ബുക്ക്സ്)

Image
പുസ്തകത്തിന്റെ തലക്കെട്ട് വിഷമാലങ്കാരത്തിലാണ്. ബുക്കും നൊസ്റ്റാൾജിയയും തമ്മിൽ ചേരുന്നത്. പുസ്തകങ്ങളെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകൾ ആണ് പ്രതിപാദ്യം. ഗ്രന്ഥകർത്താവ് പ്രമുഖ സാഹിത്യവിമർശകനും പ്രഭാഷകനുമായ പി കെ രാജശേഖരൻ. പുസ്തകത്തിന്റെ സബ് ടൈറ്റിൽ 'ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ' എന്നാണ്. തീർച്ചയായും ഉള്ളടക്കം എന്തെന്ന് ഒരു കലർപ്പും കൂടാതെ വിളിച്ചോതുന്ന ഒരു പേര്. ഞാനീ പുസ്തകം വായിച്ചിട്ട് കൃത്യമായും ഒരു വർഷമാകുന്നു. ഇതേക്കുറിച്ചു എവിടെയെങ്കിലും എഴുതണമെന്നു കരുതിയെങ്കിലും അന്യകാര്യവ്യസ്ഥതയാൽ എഴുതാൻ കഴിഞ്ഞില്ല. പക്ഷെ ഈ പുസ്തകം എന്റെ പ്രധാനപ്പെട്ട വായനകളിൽ ഒന്നായിരിക്കുന്നു. കേരളത്തിലെ പുസ്തകകത്തിന്റെ ചരിത്രം മുതൽ സംഭ്രമജനകമായ ഇന്ദ്രജാൽ കോമിക്സുവരെ നീണ്ടുകിടക്കുന്ന വായനാ സമൃദ്ധിയുടെ ഒരു സ്മരണവിതാനം തന്നെ വായനക്കാരുടെ മുന്നിൽ നീർത്തിടുകയാണ് രാജശേഖരൻ ഈ പുസ്തകത്തിൽ. കേവലമായ ഗൃഹാതുര സ്മരണകളിൽ നിന്ന് ഒരു സാംസ്കാരിക പഠനം എന്ന നിലയിൽ ഈ പുസ്തകം ഉയരുമ്പോൾ അതിനെ ഒരു ക്ഷിപ്രപരിശോധനാ പുസ്തകം കൂടി ആയി ഉപയോഗിക്കാൻ ഗവേഷണകുതുകികൾക്കു സഹായകമാകുന്നു. വി. രാജകൃഷ്ണൻ, കെ.പി അപ്പൻ തുടങ്ങിയവരു