വീടായാൽ വിളക്കു വേണം എന്ന പാട്ടും രഹ്ന ഫാത്തിമയും കുടുംബ മൂല്യങ്ങളും
രഹ്ന ഫാത്തിമ വിഷയത്തിൽ നേരത്തെ ഒരു ലേഖനം കലാചരിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയപ്പോൾ എനിയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ പ്രധാനം രഹ്നയുടെ പെർഫോമൻസ് കുടുംബ ബന്ധങ്ങളെ അതിന്റെ പവിത്രതയോടെ കാണാതിരിക്കുകയും കുടുംബങ്ങൾക്ക് അപമാനം വരുത്തുന്ന മാതൃകകൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു . അപ്പോഴാണ് കുടുംബം എന്ന സംവിധാനത്തെക്കുറിച്ച് നാം എന്താണ് മനസ്സിലാക്കിയിരിക്കുന്നത് , അങ്ങനെ മനസ്സിലാക്കാനുള്ള കാരണങ്ങൾ എന്താണ് , ഏതൊക്കെ മാധ്യമങ്ങളിലൂടെയാണ് ആ മനസ്സിലാക്കൽ നടന്നിരിക്കുന്നത് എന്നതിനെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് തോന്നിയത് . കുടുംബം എന്നത് ഒരു സാമ്പത്തികയൂണിറ്റാണെന്ന് മാർക്സിയൻ പണ്ഡിതന്മാർ നിരീക്ഷിക്കുന്നു . ഉത്പാദനവും വിപണിയിലൂടെയുള്ള വിതരണവുമായി ബന്ധപ്പെട്ടാണ് കുടുംബങ്ങളും അതുമായി ബന്ധപ്പെട്ട പവിത്രസങ്കല്പങ്ങളും വളർന്നത് എന്ന് കാണാം . മതത്തിന്റെ ആശീർവാദത്തോടെ മൂലധനത്തിനു ലാഭമുണ്ടാക്കാൻ കഴിയുന്ന അടിസ്ഥാന യൂണിറ്റുകളായാണ് കുടുംബം വർത്തമാനകാലത്തിൽ നിലനിൽക്കുന്നത് . ഒരു കുടുംബം എന്നാൽ ഉപഭോ...